ചാണകം

സര്‍ദാര്‍ റോഡില്‍ ചാണകം കണ്ടു.
സംശയം തീര്‍ക്കാന്‍ അല്പം കയ്യിലെടുത്തു നക്കി നോക്കി..
"ചാണകം തന്നെ, ഭാഗ്യം ചവിട്ടിയില്ല".
 
സര്‍ദാറും കാമുകിയും

സര്‍ദാര്‍ കാമുകിയോട് : എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്.
കാമുകി: എനിക്ക് നിങ്ങളെയും.
സര്‍ദാര്‍: നിനക്കെന്നെ എത്രമാത്രം ഇഷ്ടമാണ്?
കാമുകി: നിങ്ങള്‍ക്കെന്നോടുള്ള അത്രയും.
സര്‍ദാര്‍: എടീ വഞ്ചകി, അപ്പോള്‍ നീയെന്നെ സ്നേഹം ഭാവിച്ചു ചതിക്കുകയായിരുന്നു അല്ലേ ???
 
കസേര

സര്‍ദാര്‍ ഭാര്യ ജോലി ചെയ്യുന്ന കമ്പനിയില്‍ ചെന്നപ്പോള്‍ ഭാര്യ മാനേജറുടെ മടിയില്‍ ഇരിക്കുന്നു
സര്‍ദാര്‍ : ഇറങ്ങി വാടീ ഇവിടെ... ഈ ജോലി ഇന്നത്തോടെ നിര്‍ത്തിക്കോണം.
മാനേജര്‍: പ്ലീസ്.. ഒച്ച വച്ചു നാറ്റിക്കരുത്.
സര്‍ദാര്‍ : നാറ്റിക്കും..... എല്ലാവരും അറിയട്ടെ.... സ്റാഫിനു ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലാത്ത കാര്യം!!!
 
പവര്‍ കട്ട്‌ ഒഴിവാക്കൂ

രാത്രി ഹെഡ് ലൈറ്റ് ഇടാതെ ബൈക്കില്‍ യാത്ര ചെയ്യുന്ന സര്‍ദാരിനോട് പോലീസ്: എന്താടോ ലൈറ്റ് ഇടാത്തത്?
സര്‍ദാര്‍ : ടി വി യില്‍ പറയുന്നത് കേട്ടിട്ടില്ലേ സര്‍, സന്ധ്യക്ക്‌ ഒരു ബള്‍ബ്‌ എങ്കിലും അണയ്ക്കൂ, പവര്‍ കട്ട്‌ ഒഴിവാക്കൂ
 
കണ്ണാടി

ജഡ്ജി പ്രതികൂട്ടില്‍ നില്‍ക്കുന്ന സര്‍ദാരിനെ ചൂടി: ഇവന്റ് രണ്ടു ചെവികളും മുറിച്ചു കളയൂ
സര്‍ദാര്‍ : വേണ്ടാ... ഞാന്‍ അന്ധനായി പോകും
ജഡ്ജി: എടാ പൊട്ടാ ചെവി മുറിച്ചാല്‍ എങ്ങനെയാ അന്ധനാകുന്നത്?
സര്‍ദാര്‍ : പിന്നെ കണ്ണാടി നിന്റെ അച്ഛന്റെ തലയില്‍ വയ്ക്കുമോ?
 






MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.