ഞാനും മരിക്കും

ടുണ്ടുമോള്‍ : ഞാന്‍ മരിച്ചാല്‍ ടിന്റുമോന്‍ എന്ത് ചെയ്യും ?

ടിന്റു : ഞാനും മരിക്കും

ടുണ്ടുമോള്‍ :അതെന്താ ? ടിന്റുവിനു ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ ?

ടിന്റു : അതെല്ലെടീ, ഒരു പാടു സന്തോഷിച്ചാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുമെന്നാഡോക്ടര്‍ പറഞ്ഞത്..
 
വെടിനിര്‍ത്തല്‍

ടിന്റു : ഡാ കുക്കു , നമ്മുടെ പഴയ ഫ്രണ്ട് ആ ബഡായി ഡുണ്ടു ഇപ്പൊ എവിടാ?
കുക്കു : അവന്‍ ഇപ്പൊ ഇസ്രായേലിലാ …
ടിന്റു : ഹോ അവന്‍ അവിടെ എങ്ങനെ ആളുകളോട് സംസാരിക്കും..
കുക്കു : അതെന്താഡാ അവിടെ മിണ്ടാന്‍ പാടില്ലേ?
ടിന്റു : അതൊന്നുമല്ലഡാ, ഇസ്രായേലില്‍ അവിടുത്തെ ഗവണ്മെന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലേ…
 
ഞാന്‍ ആരാണെന്നു അറിയാമോ

ടിന്റുമോന്‍ ഗുണ്ടുമോളോട് : ” ആ പ്രിന്‍സിപ്പല്‍ എന്തൊരു മണ്ടനാ ” ഗുണ്ടുമോള്‍ : (ദേഷ്യത്തോടെ) ” ഞാന്‍ ആരാണെന്നു അറിയാമോ ?” ടിന്റുമോന്‍ : “ഇല്ലാ.. ” ഗുണ്ടുമോള്‍: ” ഞാന്‍ പ്രിന്സിപലിന്റെ മോളാ ” ടിന്റുമോന്‍ : ” ഓഹോ.. എന്നാ ഞാന്‍ ആരാണെന് അറിയാമോ ??” ഗുണ്ടുമോള്‍ : “ഇല്ല.. ആരാ ?? ” ടിന്റുമോന്‍ : “രക്ഷപെട്ടു !!! “
 
ശ്രീശാന്ത്‌ ബൌള്‍ ചെയ്യുമ്പോള്‍

ടുട്ടു : ശ്രീശാന്ത്‌ ബൌള്‍ ചെയ്യുമ്പോള്‍ ബാറ്റ്സ്മാന്‍ എന്താ കണ്‍ഫ്യുസ് ആയിപ്പോകുന്നത്?
ടിന്റു : അത് ബാറ്റ്സ്മാന്‍ ബോളിനെയാണോ ശ്രീശാന്തിനെയാണോ ആദ്യം അടിക്കേണ്ടത് എന്ന് കണ്‍ഫ്യുസ് ആവുന്നതാ…
 
വിശപ്പില്ലേ ?

പിച്ചക്കാരന്‍ : മോനേ , 7 ദിവസമായി ആഹാരം കഴിച്ചിട്ട് ..

ടിന്റു : അയ്യോ .. എന്ത് പറ്റി? വിശപ്പില്ലേ ?
 






MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.