അഭിനന്ദനത്തിന് നന്ദി
ഭര്‍ത്താവ് ഭാര്യയോട്: വിശ്വസിക്കാന്‍ അല്‌പം
ബുദ്ധിമുട്ടാണ്, എന്നാലും ഭൂരിപക്ഷം പണ്‌ഡിതന്മാരുടെയും
അഭിപ്രായം വിഡ്‌ഢീക്കാളാണ് സുന്ദരികളായ
സ്ത്രീകളെ വിവാഹം കഴിക്കുന്നതെന്ന്.
ഭാര്യ: അഭിനന്ദനത്തിന് നന്ദി.
|
സ്വപ്നങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കാം
രാവിലെ ഉറക്കമുണര്‍ന്ന ഭാര്യ ഭര്‍ത്താവിനോട്:
"ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു....
നിങ്ങള്‍ വൈകിട്ട് ജോലി കഴിഞ്ഞ്
വരുമ്പോള്‍ എനിക്ക് ഒരു ഡയമണ്ട്
മാല സമ്മാനിക്കുന്നതായിട്ട്....
എന്താണ് ചേട്ടാ ഇതിന്റെ അര്‍ത്ഥം??"
ഭര്‍ത്താവ്: "ഇന്ന് ഞാന്‍ ജോലി
കഴിഞ്ഞ് വരുമ്പോള്‍ നിനക്ക് അത് മനസിലാകും."
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ്
ഭാര്യയ്‌ക്ക് ഒരു കവര്‍ നല്‍കി.....
ആകാംഷയോടെ കവര്‍ തുറന്ന ഭാര്യ
കണ്ടത് ഒരു പുസ്തകമാണ്--
"സ്വപ്നങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കാം"
|
എലിയെ പേടി ഇല്ല
ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ അടി.
സഹികെട്ട ഭര്‍ത്താവ് ദേഷ്യത്തോടെ: "നീ ഒന്ന്
നിര്‍ത്തുന്നുണ്ടോ!!! എന്റെ ഉള്ളിലെ മൃഗത്തെ നീ
വെറുതെ പുറത്ത് കോണ്ട് വരരുത്."
ഭാര്യ: "പുറത്ത് വന്നാലെന്താ??
ആര്‍ക്കാ എലിയെ പേടി??"
|
ധൈര്യശാലി
ഭാര്യയും ഭര്‍ത്താവും ഒരു ദന്താശുപത്രിയിലെത്തി.
ഭര്‍ത്താവ് ദന്തിസ്‌റ്റിനോട്:
"ഒരു പല്ല് പറിക്കാനുണ്ട്.
ഞങ്ങള്‍ വളരെ തിരക്കിലാണ്.
അതുകൊണ്ട് മരവിപ്പിക്കുകയോ കുത്തിവയ്ക്കുകയോ
ഒന്നും വേണ്ട. വേദന എടുത്താലും സാരമില്ലാ.
പെട്ടെന്ന് പല്ല് എടുത്തു തന്നാല്‍ മതി.
ദന്തിസ്‌റ്റ്: "നിങ്ങള്‍ വളരെ ധൈര്യശാലിയാണല്ലോ!!!
ആട്ടെ ഏതു പല്ലാണ് എടുക്കേണ്ടത്?
ഭര്‍ത്താവ്: "ഡാര്‍ളിങ്ങ്, നിന്റെ
ഏത് പല്ലാ എടുക്കേണ്ടത് എന്ന്
ഡോക്ടറെ കാണിച്ച് കൊടുക്ക്.
നമുക്ക് പെട്ടെന്ന് പോകേണ്ടതാ."
|
അടുക്കളയില്‍ കള്ളന്‍
"അര്‍ദ്ധരാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന
ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച്
ഭാര്യ: "ദേ, നമ്മുടെ അടുക്കളയില്‍ കള്ളന്‍ കയറി.
ഞാന്‍ ഉണ്ടാക്കിയ പായസം അവന്‍ ഫ്രിഡ്ജില്‍
നിന്ന് എടുത്ത് കുടിച്ചുകൊണ്ടിരിക്കുവാ.
ഭര്‍ത്താവ്: "അപ്പോ ആദ്യം ആംബുലന്‍സ്
വിളിച്ചിട്ട് പോലീസിനെ വിളിക്കാം."
|