ബസ്സിന്റെ പൈസ

ഡുണ്ടുമോള്‍ : ഞാന്‍ നിന്റെ കൂടെ ബൈക്കില്‍ പോകുന്നത് അച്ഛന്‍ കണ്ടു

ടിന്റു : അയ്യോ, എന്നിട്ട് ?

ഡുണ്ടുമോള്‍ : ബസ്സിന്റെ പൈസ അച്ഛന്‍ തിരികെ ചോദിച്ചു.
 
ലോങ്ങ്‌ ജമ്പില്‍ ലോക റെക്കോര്‍ഡ്‌

ടീച്ചര്‍ : ലോങ്ങ്‌ ജമ്പില്‍ ലോക റെക്കോര്‍ഡ്‌ ആര്‍ക്കാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ?
ടിന്റുമോന്‍ : ഹനുമാന്, ഇന്ത്യയില്‍ നിന്നു കാലെടുത്ത ശേഷം കാലുകുത്തിയത് ശ്രീലങ്കയിലല്ലേ. ഒരു ഫൌളും ചെയ്തില്ല.
 
രാജേഷ്‌ എന്നെ തല്ലി

ടിന്റുമോന്‍ : ആ രാജേഷ്‌ എന്നെ തല്ലി, ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചു എന്നു വരില്ല
അച്ഛന്‍ : നീ മാഷോട് പറഞ്ഞില്ലേ ?
ടിന്റു : ഹും…………അവന്‍ തന്നെയാണ് ഈ രാജേഷ്‌ !
 
കള്ളനും ആരാച്ചാരും

ഒരിക്കല്‍ ഒരു ഇടുങ്ങിയ റോഡിലൂടെ ഒരു ഡോക്ടറും വക്കീലും നേര്‍ക്കു നേര്‍ വന്നു. വഴി നല്‍കാന്‍ ഇരു കൂട്ടരും തയ്യാറായില്ല. തൊട്ടു പിന്നാലെ വന്ന നമ്പൂതിരിയോട്‌ പ്രശ്നം പരിഹരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു. കാര്യങ്ങളെല്ലാം കേട്ട ശേഷം നമ്പൂതിരി ചിന്തയിലാണ്ടു‌. പിന്നീടിങ്ങനെ പറഞ്ഞു.

ആദ്യം കള്ളന്‍ പോകട്ടെ, അതിന് ശേഷം ആരാച്ചാര്‍ക്ക്‌ പോകാം. പിന്നെ തര്‍ക്കമുണ്ടായില്ല. ഡോക്ടര്‍ വണ്ടി മാറ്റിയിട്ടു. വക്കീല്‍ ആദ്യം കടന്നു പോയി
 
തോണ്ടുന്നു

ഭാര്യ ഭര്‍ത്താവിനോട് : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു .

ഭര്‍ത്താവ് : നീ ഒന്ന് തിരിഞ്ഞു നോക്ക്.

ഭാര്യ : എന്തിനാ?

ഭര്‍ത്താവ് : നിന്റെ മുഖം കണ്ടാല്‍ പിന്നെ അവന്‍ തോണ്ടില്ല .
 






MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.