|
|
സേര്‍ച്ച് എഞ്ചിന്‍ ശശി
ടീച്ചര്‍ ടിന്റുമോനോട് : എന്താ അച്ഛന്റെ പേര്?
ടിന്റുമോന്‍ : സേര്‍ച്ച് എഞ്ചിന്‍ ശശി
ടീച്ചര്‍ : സേര്‍ച്ച് എഞ്ചിന്‍ ശശിയോ?
ടിന്റുമോന്‍ : ഫുള്‍ ടൈമും എന്നെ തപ്പി നടപ്പാ അച്ഛന്റെ പണി.
|
ടിന്റുമോന്‍ പോലീസ് സ്റ്റേഷനില്‍
ടിന്റുമോന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് എസ് ഐയോട് : ഒരു കിലോ മത്തി വേണം
എസ് ഐ ദേഷ്യത്തോടെ : ഇതു മീന്‍ ചന്തയല്ല, പോലീസ് സ്റ്റേഷനാ
ടിന്റുമോന്‍ : പത്രത്തില്‍ കണ്ടു പോലീസ് കേരളം മുഴുവന്‍ വല വിരിച്ചെന്ന് !!
|
നിയമസഭ വളയും
ടിന്റുമോന്‍ അച്ഛനോട് : അച്ഛാ, നിയമസഭ ഇപ്പൊ നിവര്‍ന്നാണോ ഇരിക്കുന്നത്?
അച്ഛന്‍ : അതെന്താ നീ അങ്ങനെ ചോദിച്ചത്?
ടിന്റുമോന്‍ : അല്ല, പത്രത്തില്‍ കണ്ടിരുന്നു; നിയമസഭ വളയുമെന്ന് !!!
|
ലോങ്ങ് ജമ്പില്‍ ലോക റെക്കോര്‍ഡ്
ടീച്ചര്‍ : ലോങ്ങ് ജമ്പില്‍ ലോക റെക്കോര്‍ഡ് ആര്‍ക്കാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ?
ടിന്റുമോന്‍ :ഹനുമാന്, ഇന്ത്യയില്‍ നിന്നു കാലെടുത്ത ശേഷം കാലുകുത്തിയത് ശ്രിലങ്കയിലല്ലേ. ഒരു ഫൗളും ചെയ്തില്ല.
|
ചെറിയ PTA മീറ്റിംഗ്
ടിന്റുമോന്‍ അച്ഛനോട്: അച്ഛാ, അച്ഛന്‍ നാളെ സ്കൂളില്‍ വരണം. ഒരു ചെറിയ PTA മീറ്റിംഗ് ഉണ്ട്.
അച്ഛന്‍ : ചെറിയ PTA മീറ്റിങ്ങോ. അതെന്താഡാ.
ടിന്റുമോന്‍ : മീറ്റിങ്ങിനു ഞാനും അച്ഛനും പ്രിന്‍സിപലും മാത്രമേ ഉണ്ടാവൂ
|
|
|