|
|
|

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി കാസനോവ
ഒടുവില്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമായി കാസനോവ ആഗസ്റ്റ് 31ന് റിലീസ് ചെയ്യും. അനിശ്ചിതത്വങ്ങളുടെ പേരിലാണ് മോഹന്‍ലാല്‍- ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ബജറ്റുള്ള ഈ വാണിജ്യചിത്രം ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് തുടങ്ങിയത്. ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നിര്‍മാതാവ് സി ജെ റോയിയും വിതരണം നടത്തുന്ന മാക്സ് ലാബും(മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള) ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ഓണത്തിന് ഒരാഴ്ച മുമ്പ് കളം പിടിക്കാനാണ് കാസനോവയുടെ വരവ്. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു. മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ മലയാളത്തിന് പുതിയ ദൃശ്യാനുഭവം ആയിരിക്കുമെന്നാണ് സൂചന.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലോക്കെഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ വില്യം- ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
ചിത്രത്തില്‍ തെന്നിന്ത്യലെ പ്രധാന ഗ്ലാമര്‍ നായികമാരാണ് അണിനിരക്കുന്നത്. ശ്രീയ ശരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നീ 'ഹോട്ട് പ്രോപ്പര്‍ട്ടികള്‍' ആണ് ലാലിന്റെ നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.
ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ എന്നീ സൂപ്പര്‍ ഹിറ്റുകളുടെ തിളക്കത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിനു കാസനോവയുടെ വരവ് കൂടുതല്‍ തിളക്കമാകും എന്നാണു ആരാധകരുടെ പ്രതീക്ഷ.
News Summary
Mohanlal's big 2011 Onam release will be Rosshan Andrews directed Casanova.
The film produced by Dr CJ Roy and distributed by Max Lab will hit the screens on August 31. It will be the star's big Onam release.