|
|
|

സിരകളില്‍ അഗ്നി പടര്‍ത്താന്‍ "രതിചേച്ചി" വരുന്നു
ആരാധകരുടെ കാത്തിരിപ്പുകള്‍ക്കു അന്ത്യം കുറിച്ച് 'രതിനിര്‍വേദം' റീമേക്ക് ജൂണ്‍ മൂന്നിന് വരുന്നു. രതിചേച്ചിയെയും പപ്പുവിനെയും ശ്വേതാ മേനോനും ശ്രീജിത്തും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഇനി അധിക ദിവസമില്ല. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദം' ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാണുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്‍ പ്രാധാന്യം നല്‍കുന്നതും.
ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം ലൈംഗികതയെ മനോഹരമായി ആവിഷ്കരിച്ച ചിത്രങ്ങളിലൊന്നാണ്. പത്മരാജന്റെ 'രതിനിര്‍വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയതാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു.
നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചത്. അത് പരക്കെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്‍ ഇമേജ് ഭയം മൂലം പിന്‍മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഒടുവില്‍ ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. രതിച്ചേച്ചിയോട് കാമം തോന്നുന്ന കഥാപാത്രം. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൗമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്‍ മാറി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്‍ കൗമാര ക്കാരന്‍റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ഈ രണ്ടു സവിശേഷതകളും ചേര്‍ന്ന ആളാണ് ശ്രീജിത്ത്.
റീമേക്കില്‍ ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്‍ ഭീമാ ജ്വല്ലേഴ്സ് നല്‍കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്‍ രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്‍കാന്‍ മുന്നോട്ടുവന്നത്. പഴമയുടെയും പുതുമയുടെയും ഒരു കോമ്പിനേഷനാണ് ഈ അരഞ്ഞാണത്തിനായി ഭീമാ ജ്വല്ലേഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഈ അരഞ്ഞാണം മാത്രമല്ല, രതിച്ചേച്ചി അണിയുന്ന മറ്റു ആഭരണങ്ങളും തയ്യാറാക്കിയത് ഭീമയാണ്. അഡ്യല്ല് , ഗാനം ചെയിന്‍ , വളയംകമ്മല്‍ , നീല മാങ്ങ മാല , ജിമ്മിക്കി , ഗ്ലാസ് വളകല്‍ , ഘടികാരം ചെയിന്‍ എന്നിങ്ങനെയുളള എല്ലാ ആഭരണങ്ങളും അണിഞ്ഞു കിടക്കുന്ന ശ്വേതയുടെ രതിചേച്ചിയും പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തില്ല.
രതിച്ചേച്ചിയും പപ്പുവും തമ്മിലുള്ള വൈകാരിക ബന്ധം അതിന്റെ എല്ലാ 'ചൂടോടെയും' വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിച്ച് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാവുന്ന റീമേക്ക് ആയിരിക്കും.
പത്മരാജന്റെ നോവലായ രതിനിര്‍വേദത്തിന്റെ കഥയില്‍ വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, എന്നാല്‍ പുതിയൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്‍ മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്‍ , മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍ . സംഗീതം എം ജയചന്ദ്രന്‍ . ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്‍ ശ്രേയ ഘോഷാല്‍ രണ്ടു പാട്ടുകള്‍ പാടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. രമ്യാ മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കാണാന്‍ യുവാക്കളുടെ വലിയ തിരക്കായിരുന്നു. ലൊക്കേഷനില്‍ തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. മാവേലിക്കര, കായംകുളം എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ചിത്രം എത്തുമ്പോള്‍ തിയറ്ററില്‍ സൂപ്പര്‍ താര ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തിരക്ക് ഉണ്ടാവുമെന്ന് ഉറപ്പിക്കാം. എ സര്‍ട്ടിഫിക്കറ്റു ചിത്രം എന്ന നിലയ്ക്ക് ആണ് അവധിക്കാലം കഴിഞ്ഞു റിലീസ് ചെയ്യാന്‍ നിശ്ചയിച്ചതും.
News Summary
According to latest reports remake of Rathinirvedam is ready to release in theaters on May 2011. Shwetha menon and Sreejith (Fazil’s Living Together fame) playing the lead roles in Rathinirvedam 2011.
Director T.K. Rajeev Kumar is remaking this classic that was written by the late P. Padmarajan and directed by the late Bharathan.