|
|
|
മധുരക്കിനാവിന്റെ ലഹരി വീണ്ടും
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ.... ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്നു ഈ ഗാനം. പഴയതലമുറയ്ക്കും ഒപ്പം പുതിയ തലമുറയ്ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട പാട്ട്. റൊമാന്റിക് ഹീറോ റഹ്മാന്റെ ചടുലനൃത്തം, ഈ ഗാനം വീണ്ടും വെള്ളിത്തിരയില്‍ അവതരിക്കുന്നു.
തേജാഭായ് ആന്റ് ഫാമിലി എന്ന പുതിയ ചിത്രത്തിലാണ് കാണാമറയത്ത് എന്ന ചിത്രത്തിലെ ഈ ഗാനം റീമിക്‌സ് ചെയ്ത് എത്തുന്നത്. ദീപക് ദേവാണ് ഗാനത്തിന്റെ റീമിക്‌സ് ഒരുക്കുന്നത്. ബിച്ചു തിരുമലയുടെതാണ് ഈ ഗാനത്തിന്റെ വരികള്‍. ശ്യാമായിരുന്നു സംഗീത സംവിധായകന്‍ . യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും പുതിയ നായിക അഖിലയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്
ഹ്യുമറും ആക്ഷനും സമ്മേളിക്കുന്ന തേജാഭായിയുടെ ഹൈലൈറ്റുകളില്‍ ഒന്നാണ് ഈ ഗാനരംഗം. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അധോലോകനായകന്റെ വേഷമാണ് ചെയ്യുന്നത്. ദീപു കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍