|
|
|

കേരള സൈഗാളിന് നാളെ 99 വയസ്സ്
98-മത്തെ വയസ്സില്‍ മേരിക്കുണ്ടൊരു കുഞ്ഞാടിലെ സൂപ്പര്‍ഹിറ്റ് ഗാനമായ 'എന്റടുക്കേ വന്നടുക്കും പെമ്പറന്നോളെ....' എന്ന ഗാനം പാടി മലയാളികളെ അമ്പരപ്പിച്ച കേരള സൈഗാള്‍ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് ചൊവ്വാഴ്ച 99-മത് പിറന്നാള്‍ .
1950-ല്‍ 'പ്രസന്ന' എന്ന ചിത്രത്തിനുവേണ്ടി 'വിധിയുടെ ലീലാവിനോദങ്ങള്‍ ....' എന്ന ഗാനത്തിന്റെ
പിന്നണിപാടിക്കൊണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍ സിനിമാവേദിയില്‍ അരങ്ങേറി . ഓച്ചന്‍തുരുത്ത് ചക്കാലയ്ക്കല്‍ മിഖായേലിന്റെയും അന്നാമ്മയുടെയും പുത്രനായി 1913-ല്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ വിദ്യാഭ്യാസം ചെയ്തതിനുശേഷം പതിനാറാമത്തെ വയസ്സില്‍ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ 'മിശിഹാചരിത്രം' എന്ന പ്രസിദ്ധനാടകത്തില്‍ അഭിനയിച്ചുകൊണ്ട് ഭാഗവതര്‍ കലാലോകത്തേയ്ക്കു കടന്നു. പിന്നീട് ശ്രീ. തിക്കുറിശ്ശി സുകുമാരന്‍നായരുടെ 'സ്ത്രീ' ഉള്‍പ്പെടെ, ധാരാളം നാടകങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. സൈഗാളിന്റെ ഹിന്ദി ഗാനങ്ങള്‍ അതീവ മധുരമായി ആലപിച്ചിരുന്ന പാപ്പുക്കുട്ടിയ്ക്ക് ' കേരളസൈഗാള്‍ ' എന്ന അപരനാമവും ഗായകരുടെയും ആസ്വാദകരുടെയും വകയായി ലഭിയ്ക്കുകയുണ്ടായിട്ടുണ്ട്.