|
|
|
മൈക്കല്‍ ജാക്സന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം
പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ജോ ജാക്സന്‍ രംഗത്ത്. കേസില്‍ പ്രതിയായ മൈക്കല്‍ ജാക്സന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറേയുടെ വിചാരണ
ആരംഭിക്കാനിരിക്കെയാണ് ജോ ജാക്സന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ജാക്സന്റെ മരണത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന അരങ്ങേറിയിട്ടുണ്ടെന്ന് ജാക്സന്‍ കുടുംബം ആദ്യം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.
കൊലപാതകമെന്നാണ് മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ അമിതമായി ലഹരിമരുന്ന് അകത്തുചെന്നാണ് ജാക്സന്‍ മരിച്ചതെന്നാണ് മരണസര്‍ട്ടിഫിക്കറ്റ്. ഇതിനുകാരണക്കാരനെന്ന നിലയിലാണ് മുറേയുടെ പേരില്‍ കേസ് എടുത്തിരുന്നത്.
തന്റെ ഹിറ്റ് ഗാനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തന്നെ കൊല്ലാന്‍ ശ്രമമുണ്ടായേക്കുമെന്ന് ജാക്സന്‍ കുടുംബാംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ജാക്സനെകുറിച്ചുള്ള സ്പാനിഷ് സംഗീതപരിപാടി ഫോര്‍ എവര്‍ കിങ് ഓഫ് പോപ്പിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജോ ഈ
ആരോപണങ്ങള്‍ ഉന്നയിച്ചത്.