രജനികാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി


സ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൌന്ദര്യയുടെ വിവാഹം ഇന്ന് രാവിലെ നടന്നു. ചെന്നൈയില്‍ റാണി മെയ്യമ്മാള്‍ ഹാളില്‍ നടന്ന ഗംഭീര ചടങ്ങില്‍ ചലച്ചിത്ര - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റിയല്‍ എസ്റേറ്റ് രാജാവ് രാം കുമാറിന്റെ മകന്‍ അശ്വിന്‍ ആണ് വരന്‍. അമേരിക്കയിലെ സ്റാന്‍ ഫോര്‍ഡ് യുനിവേര്‍സിറ്റിയില്‍ നിന്നും മാസ്റര്‍ ബിരുദം നേടിയ അശ്വിന്‍ പിതാവിനൊപ്പം ബിസിനെസ്സ് നോക്കി നടത്തുകയാണ്. സൌന്ദര്യ ആനിമേഷന്‍ ഡിഗ്രി പൂര്‍ത്തിയാക്കി രജനിയെ നായകനാക്കി സുല്‍ത്താന്‍ ദി വാറിയര്‍ എന്ന പേരില്‍ ഒരു ആനിമേഷന്‍ സിനിമ ചെയ്തിട്ടുണ്ട്.

നവ ദമ്പതികള്‍ക്ക് മാര്‍കോണി മലയാളത്തിന്റെ മംഗളാശംസകള്‍

ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.