ചന്ദ്രമുഖി -2 രജനിക്കു പകരം അജിത്‌


മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ രജനി ഉണ്ടാവില്ല. ചന്ദ്രമുഖിയില്‍ രജനി അവതരിപ്പിച്ച ഡോ. ശരവണനായി അജിത് ആയിരിക്കും വരിക. രജനിയുടെ തന്നെ നിര്‍ദേശം അനുസരിച്ചാണ് സംവിധായകനായ പി വാസു അജിത്തിനെ നായകനാക്കാന്‍ തീരുമാനിച്ചതത്രേ. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്രയ്ക്ക് രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ ലഭിച്ച വന്‍‌സ്വീകരണമാണ് തമിഴിലും രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാന്‍ വാസുവിനെ പ്രേരിപ്പിച്ചത്. ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്ന ജ്യോതിക, നയന്‍താര എന്നിവര്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നാണ് സൂചന. തിരിച്ചടികള്‍ നേരിടുന്ന അജിത്തിന് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം വലിയ നേട്ടമാകും.

കന്നഡ പതിപ്പായ ആപ്തമിത്രയുടെ തുടര്‍ഭാഗം ആപ്തരക്ഷകയും വന്‍വിജയമായിരുന്നു. തെലുങ്കില്‍ രണ്ടാം ഭാഗം 'നാഗവല്ലി' എന്ന പേരില്‍ പുരോഗമിക്കുകയാണ്. അനുഷ്കയും വെങ്കിടെഷും ആണ് ജോഡി.

മണിച്ചിത്രത്താഴ് ഇതിനോടകം തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴിന്റെ സൗന്ദര്യം മറ്റൊന്നിനും ഉണ്ടായിരുന്നുമില്ല. ഒര്‍ജിനല്‍ ചിത്രം ഒരു ഭാഗത്തില്‍ തന്നെ നിലനില്‍ക്കുമ്പോള്‍ റീമേക്കുകളുടെ തുടര്‍ഭാഗം വരുന്നത് ഒരു പക്ഷെ ലോകസിനിമയില്‍ തന്നെ ആദ്യമായിരിക്കും.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.