സന്തോഷ്‌ ശിവന്റെ ഉറുമിയില്‍ തബുവും


ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം തബു വീണ്ടും മോളിവുഡിലെത്തുന്നു. പൃഥ്വീരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ഉറുമിയിലൂടെയാണ് തബു വീണ്ടും മലയാളത്തിന്‍റെ വെള്ളിത്തിരയിലെത്തുന്നത്.

കഥയില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുന്ന അതിഥി വേഷത്തിലായിരിക്കും ഉറുമിയില്‍ തബു പ്രത്യക്ഷപ്പെടുക. കാലാപാനി, കവര്‍ സ്റ്റോറി എന്നീ മലയാള ചിത്രങ്ങളില്‍ മുന്‍പ് തബു അഭിനയിച്ചിട്ടുണ്ട്. 'ത്രീ ഇഡിയറ്റ്‌സ് ' ഫെയിം ഷര്‍മാന്‍ ജോഷി നായകനാവുന്ന 'തോ ബാത് പക്കി' യാണ് ബോളിവുഡില്‍ പുറത്തിറങ്ങിയ തബുവിന്‍റെ അവസാന ചിത്രം.

താര സാന്നിധ്യം കൊണ്ടു ഇതിനോടകം തന്നെ ഉരിമി വാര്‍ത്താ പ്രാധാന്യം നേടി കഴിഞ്ഞു. നായികയായി ജെനീലിയ, ബോളിവുഡിലെ മലയാളി മങ്കയായ വിദ്യാ ബാലന്‍ കൂടാതെ പ്രഭു ദേവയും ഉറുമിയില്‍ ശ്രദ്ധേയമായൊരു വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമാണ് സന്തോഷ് ശിവന്‍ ഉറുമി ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവനും പൃഥ്വീരാജും ചേര്‍ന്നാണ് ഉറുമി നിര്‍മിയ്ക്കുന്നത്.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.