|
|
|
മുഹമ്മദ് ആസിഫിനെ ഒഴിവാക്കി - കൈതപ്രം
കോഴ വിവാദത്തില്‍ കുടുങ്ങിയ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഒഴിവാക്കിയതായി കവിയും ഗാനരച്ചയിതാവുമായ കൈതപ്രം അറിയിച്ചു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെ അഭിനയിപ്പിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ആസിഫിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.
ഒക്‌ടോബര്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആസിഫ് കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്ന ആസിഫിനെ ഒഴിവാക്കാനാണ് ഇപ്പോള്‍ തീരുമാനമെന്നും പാക് സിനിമാ താരങ്ങളെ പകരം പരിഗണിക്കുമെന്നും കൈതപ്രം വ്യക്തമാക്കി.
കൈതപ്രത്തിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മുഹമ്മദ് ആസിഫ് അഭിനയിക്കുമെന്ന വാര്‍ത്ത ഏറെ പ്രധാന്യം നേടിയിരുന്നു.