|
|
|

മീരയുടെ വിവാഹം ഈ വര്‍ഷം തന്നെ
മീരാ ജാസ്മിന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടായേക്കും. മീരയുമായുള്ള വിവാഹം ഒട്ടും വൈകില്ലെന്ന് രാജേഷ് തന്നെ വ്യക്തമാക്കിയതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹം ശക്തമായത്. മാന്‍ഡലിന്‍ വിദ്വാനായ രാജേഷ്, കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനായി കേരളത്തില്‍ വന്നപ്പോഴാണ് വിവാഹം ഇനി വൈകില്ലെന്ന് സൂചിപ്പിച്ചത്. വിവാഹത്തിന് ശേഷം അഭിനയം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം മീരയ്ക്ക് വിട്ടിരിക്കുകയാണെന്നും രാജേഷ് പറയുന്നു. മീരയുമായുള്ള വിവാഹത്തിന് രാജേഷിന്റെ കുടുംബത്തിന് പൂര്‍ണ സമ്മതവുമാണ്.
മീരാ ജാസ്മിന് 28 വയസായി. രാജേഷിനു 33 ഉം. അതുകൊണ്ട് തന്നെ വിവാഹം വൈകാതെ നടത്താനാണ് സുഹൃത്തുക്കളും ഉപദേശിക്കുന്നത്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലക്കാരനായ രാജേഷുമായി മീര ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലാണ്. ഇടയ്ക്ക് ഇരുവരും തമ്മില്‍ പിരിഞ്ഞെന്നു ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര തന്നെ പ്രതികരിച്ചു. രാജേഷ് തന്നെ മനസിലാക്കുന്ന ആളാണെന്നാണ് മീര പറഞ്ഞത്. ഇപ്പോള്‍ ചിത്രങ്ങള്‍ കുറച്ച മീര കൂടുതല്‍ സെലക്ടീവാണ്. വളരെക്കാലത്തിനു ശേഷം മലയാളത്തില്‍ മീര ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിവാഹത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.
പാട്ടിന്റെ പാലാഴിയ്ക്ക് ശേഷം മീര അഭിനയിക്കുന്ന മലയാള ചിത്രമായ '4 ഫ്രണ്ട്സിന്റെ' ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരുകയാണ്.
തമിഴ് ചിത്രമായ 'ഇളൈഞ്ജന്‍' പൂര്‍ത്തിയായി വരുന്നു. തമിഴില്‍ ആദി നാരായണ, മലയ് യൂര്‍ മാമ്പട്ടിയാന്‍ എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. തെലുങ്കില്‍ മോക്ഷയും പൂര്‍ത്തിയായിക്കഴിഞ്ഞു. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാവുന്ന സ്ഥിതിയ്ക്ക് മീരയുടെ വിവാഹത്തിന് ഇപ്പോള്‍ അനുകൂലമായ അന്തരീക്ഷമാണ്.
പ്രഭുദേവയും നയന്‍താരയും ഈ വര്‍ഷം തന്നെ വിവാഹിതരാവുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് കോടമ്പാക്കത്തെ ഏറ്റവും പുതിയ വാര്‍ത്ത. ഇതിനു പിന്നാലെയാണ് മീര- രാജേഷ് വിവാഹത്തിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്. ഇതില്‍ ആദ്യം ആരുടെ നടക്കുമെന്നേ അറിയാനുള്ളൂ.