ഫാസിലിന്റെ പുതിയ ചിത്രം - ലിവിങ് ടുഗതര്‍


കുടുംബസദസ്സുകളുടെ പ്രിയസംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിനു ലിവിങ് ടുഗതര്‍ എന്ന് പേരിട്ടു. പുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വിഷയം മനുഷ്യബന്ധങ്ങളും വര്‍ത്തമാനകാലത്തില്‍ പുതിയ തലമുഖ അതിനെ സമീപിക്കുന്ന രീതിയുമെല്ലാമാണ്

ഹേമന്ത്, ശ്രീലേഖ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. കെ.പി.എ.സി ലളിത, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

പിലാക്കണ്ടി ഫിലിംസിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദ് ബഷീറാണ് 'ലിവിങ് ടുഗതര്‍' നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫാസിലിന്റെ സ്ഥിരം കാമറാമാനായ ആനന്ദക്കുട്ടനാണ്. എന്നാല്‍ പതിവിനു വിപരീതമായി ഔസേപ്പച്ചന് പകരം ലിവിങ് ടുഗതറി'ലൂടെ ഇതാദ്യമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമായി ഫാസില്‍ കൈകോര്‍ക്കുന്നു. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി ലിവിങ് ടുഗതറിന്റെ ചിത്രീകരണം നടക്കുന്നു.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.