|
|
|

ലാലിന്റെ പുതിയ ചിത്രം - ടൂര്‍ണമെന്റ്
'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ' എന്ന ചിത്രത്തിന് ശേഷം ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കും, ടൂര്‍ണമെന്‍റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലെ പ്രധാന വേഷക്കാരെല്ലാം നവാഗതരാണ്.
ഒരു റോഡ്‌മൂവിയാണ് ലാല്‍ ഇക്കുറി ഒരുക്കുന്നത്. സെപ്റ്റംബര്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. പിഎന്‍വി ആന്‍ഡ് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എന്‍.വി മേനോനാണ് ടൂര്‍ണമെന്‍റ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ലാല്‍ തന്നെയാണ്. എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് ചിത്രത്തില്‍ രസകരമായി പറയുന്നത്. ഇവരില്‍ ഒമ്പതുപേരും പുതുമുഖങ്ങളായിരിക്കുമത്രേ. ഗോസ്‌റ്റ്‌ഹൗസിന് ക്യാമറ ചലിപ്പിച്ച വേണുവാണ് ടൂര്‍ണമെന്‍റിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപക്‌ദേവ് ആണ് സംഗീതം.
എഡിറ്റിംഗ്-വി.സാജന്‍ , ഗാനങ്ങള്‍ -വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, കല- പ്രശാന്ത് മാധവ്, വസ്‌ത്രാലങ്കാരം- സമീറാസ നീഷ്, ചമയം-പട്ടണം റഷീദ്, സംഘട്ടനം- മാഫിയ ശശി, നൃത്തസംവിധാനം- വിനോദ്.പി.ശിവറാം.