|
|
|

പ്രഭുദേവയും നയന്‍താരയും വിവാഹിതരാവുന്നു
പ്രഭുദേവയും നയന്‍താരയും ഈ വര്‍ഷം ഡിസംബറില്‍ വിവാഹിതരാവുന്നു. നയന്‍താര- പ്രഭുദേവ ബന്ധത്തിന് പ്രഭുവിന്റെ വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചെന്നും നയന്‍സിനെ പുതിയ മരുമകളായി സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായി എന്നുമാണ് വിവരം. പ്രഭുദേവയുടെയും ഭാര്യ റംലത്തിന്റെയും വിവാഹമോചനനടപടികള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന. അതുകഴിഞ്ഞാലുടന്‍ വിവാഹമെന്നാണ് നയന്‍താരയോടു അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഈ ബന്ധത്തിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായി. പ്രഭുദേവയുടെ ഭാര്യ പലതവണ നയന്‍സിനെതിരെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. കൂടാതെ തമിഴ്നാട്ടിലെ ചില വനിതാ സംഘടനകളും നയന്‍സിനെതിരെ തിരിഞ്ഞു. എന്നാല്‍ നയന്‍സും പ്രഭുവും അതൊന്നും കാര്യമാക്കിയില്ല. തങ്ങളെ പിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നയന്‍താര പിന്നെ ജീവിച്ചിരിക്കില്ലെന്നു പറഞ്ഞാണ് പ്രഭു ഇതിനെയൊക്കെ പ്രതിരോധിച്ചത്. ഒടുവില്‍ പ്രഭുവിന്റെ ആഗ്രഹം പോലെ പിരിയാന്‍ റംലത്ത് സമ്മതിക്കുകയായിരുന്നു.
നയന്‍താര വിവാഹത്തിന് മുമ്പ് ഹിന്ദു മതം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര ഏറ്റെടുത്ത പ്രോജക്റ്റുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കന്നഡ ചിത്രം സൂപ്പര്‍ ആണ് നയന്‍സ് ഒടുവില്‍ അഭിനയിച്ച ചിത്രം. ശ്യാമ പ്രസാദിന്റെ ഇലക്ട്ര, തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്കരന്‍ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റു നയന്‍സ് ചിത്രങ്ങള്‍. നയന്‍സ് പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടുമില്ല. വിവാഹത്തോടെ അഭിനയം നിര്‍ത്താനാണ് നയന്‍സിന്റെ തീരുമാനമെന്നും സൂചനയുണ്ട്.