ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും വെള്ളിത്തിരയില്‍


പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി വെള്ളിത്തിരയില്‍ . സൈമണ്‍ കുരുവിള സംവിധാനം ചെയ്യുന്ന കെകെ റോഡ് എന്ന ചിത്രത്തിലാണ് ഉമ്മന്‍ ചാണ്ടി അഭിനയിക്കുന്നത്.

ഇദ്ദേഹത്തെക്കൂടാതെ ബിജെപി നേതാവ് സികെ പത്മനാഭനും എംഎല്‍എമാരായ പി സി ജോര്‍ജ്, വിഎന്‍ വാസവന്‍ ‍, ടിഎന്‍ പ്രതാപന്‍ എന്നിവരും ചിത്രത്തിലുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ബിജെപിനേതാവും, സിപിഎം [^], കോണ്‍ഗ്രസ് നേതാക്കളും അഭിനയിക്കുന്ന ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

ബാബു ആന്റണിയാണ് ചിത്രത്തിലെ നായകന്‍ . കലൂര്‍ ഡെന്നിസാണ് തിരക്കഥ, വിജയരാഘവന്‍ , നിഷാന്ത് സാഗര്‍, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ബാബു ആന്റണി ഏറെക്കാലത്തിന് ശേഷം നായകനായെത്തുന്ന ചിത്രമാണ് കെകെ റോഡ്.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.