കോമഡി കാട്ടാന്‍ പ്രിഥ്വിരാജും


പൃഥ്വിരാജിനെ നായകനാക്കി ദീപു കരുണാകരന്‍ ഒരു കോമഡി ത്രില്ലര്‍ ഒരുക്കുന്നു. തേജാ ഭായ് ആന്റ് ഫാമിലിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അനന്താ വിഷന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്താമുരളിയും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കും. അടുത്ത വര്‍ഷം ആദ്യം തേജാ ഭായിയുടെ ചിത്രീകരണം ആരംഭിക്കും. നായികയുടെ കാര്യം തീരുമാനമായിട്ടില്ല.

വിന്റര്‍, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപു വളരെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് തന്റെ പുതിയ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ത്രില്ലറായിരിക്കും തന്റെ പുതിയ ചിത്രമെന്ന് ദീപു പറയുന്നു.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.