|
|
|
അവസാനഅങ്കത്തിന് ഹാരിപോര്‍ട്ടറെത്തുന്നു
“ഹാരിപോര്‍ട്ടര്‍ ആന്റ് ദി ഡെത്ത്ലി ഹാളോസ് പാര്‍ട്ട്-2″ , ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹാരിപോര്‍ട്ടര്‍ ചലച്ചിത്ര പരമ്പരയിലെ അവസാനഭാഗം 15ന് പ്രദര്‍ശനത്തിനെത്തുന്നു. 2010 ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമക്ക് പ്രത്യേകതകളേറെ. സിനിമയുടെ എട്ടാമധ്യായം പുറത്തെത്തുന്നതോടെ ഏറ്റവും നീണ്ട ചലച്ചിത്ര പരമ്പരയെന്ന ഖ്യാതി ഹാരിപോര്‍ട്ടര്‍ക്ക് കൈവരും.
കൂടുതല്‍ ലാഭം കൊയ്ത ചിത്രപരമ്പരയേതെന്ന് പ്രത്യേകിച്ച് അന്വേഷിക്കേണ്ട ആവശ്യവും ഉയരുന്നില്ല. ഹാരിപോര്‍ട്ടര്‍ പരമ്പരയില്‍ യുവതാരങ്ങളായി അരങ്ങേറിയ ഡാനിയേല്‍ റാഡ്ക്ലിഫ്, എമ്മ വാട്സന്‍ , റുപര്‍ട്ട് ഗ്രിന്റ് എന്നിവര്‍ 10 വര്‍ഷത്തെ സിനിമാപരമ്പരയ്ക്കൊടുവില്‍ വിടവാങ്ങുന്നു എന്നതാണ് സിനിമയുടെ പ്രാധാന്യം. പ്രേക്ഷകഹൃദയം കീഴടക്കാന്‍ 3ഡി യിലും 2ഡി ഐമാക്സിലും ഹാരിപോര്‍ട്ടറെത്തും, അവസാന പോരാട്ടത്തിന്.
News Summary
"Harry Potter and the Deathly Hallows - Part 2," is the final adventure in the Harry Potter film series. The much-anticipated motion picture event is the second of two full-length parts. In the epic finale, the battle between the good and evil.