കുടിയില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ഇനി ആര് വിചാരിച്ചാലും സാധിക്കുകയില്ലെന്ന് വീണ്ടും വീണ്ടും മലയാളികള്‍ തെളിയിച്ചി കൊണ്ടിരിക്കുകയാണ്. ക്രിസ്തുമസ്സിന്റെ തലേന്നാള്‍ ബിവേരെജെസ് ഷോപ്പുകളില്‍ മാത്രം 33 കൂടി രൂപയുടെ മദ്യ വില്പന നടന്നത്രേ. ചാലക്കുടി തന്നെയാണ് ഇത്തവണയും കുടിയില്‍ മുന്നില്‍ . തൊട്ടു പുറകില്‍ അയല്‍ക്കാരായ അങ്കമാലിയും, ഇരിങ്ങാലക്കുടയും ഉണ്ട്. അങ്ങനെ ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ കുടിയന്മാര്‍ ഒരുമിച്ചു ചേര്‍ന്നു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ എത്തിച്ചിരിക്കുകയാണ്. മറ്റു സ്ഥലങ്ങളും ഒട്ടും പുറകിലല്ല. കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സ്ഥലങ്ങള്‍ ആണെന്നാണ് ഉദ്ദേശിച്ചത്.
ഒന്നാം സ്ഥാനത്തു എത്താന്‍ വലിയ പ്രയാസമില്ല, ആ സ്ഥാനം നില നിര്‍ത്താനാണ് ഏറ്റവും പ്രയാസം എന്ന് പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ഈ പാരമ്പര്യം അടുഅത വര്‍ഷവും നില നിര്‍ത്താന്‍ വേണ്ടി 2011 ലെ ബാര്‍ അവധി ദിവസങ്ങള്‍ ഒരു മുന്‍കരുതല്‍ എന്നോണം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.
ബാര്‍ അവധി ദിവസങ്ങള്‍ 2011.
ജനുവരി - 1, 26, 30.
ഫെബ്രുവരി - 1
മാര്‍ച്ച് - 1, 22
ഏപ്രില്‍ - 1
മെയ് - 1
ജൂണ്‍ - 1
ജൂലൈ - 1, 14
ഓഗസ്റ്റ് - 1, 15
സെപ്റ്റംബര്‍ - 1, 3, 14
ഒക്ടോബര്‍ - 1, 2, 8
നവംബര്‍ - 1, 9
ഡിസംബര്‍ - 1, 25
എല്ലാവര്ക്കും ഒരു നല്ല 2011 ആശംസിക്കുന്നു...!
Sign In
|
Register
|
About us |
Bookmark us |
Desktop |
Tell your friend |
Font Download |
Embed player |
|
Libin Following
|
ബാര്‍ അവധിദിനങ്ങള്‍ - 2011
|
Member
's Activites
|
