Libin Following
admin
Joseph Augustine
Sinil
Sindhu Kavu
Chikkoo
Saxan Rappai
മോഹന്‍ലാല്‍ 300 നോട്ട് ഔട്ട്‌
അഭിനയ ജീവിതത്തില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയിലെത്തിയിരിക്കുന്നു. കാസനോവയാണ് മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം.

റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലാല്‍ വളരെ റൊമാന്റിക് ആണ്. ജീവിതം ആസ്വദിച്ചു തീര്‍ക്കുന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്റെ റോളിലാണ് ലാല്‍ ഈ ചിത്രത്തില്‍ വരുന്നത്. ലാലിന്റെ ആരാധകര്‍ കാണാന്‍ കൊതിയ്ക്കുന്ന, ലാല്‍ ഇതുവരെ ചെയ്‌തതില്‍ വെച്ച്‌ തികച്ചും വ്യത്യസ്‌തമായ കഥാപാത്രമെന്നാണ്‌ അണിയറപ്രവര്‍ത്തകര്‍ കാസനോവയിലെ നായകനെ വിശേഷിപ്പിക്കുന്നത്. തികഞ്ഞ സൗന്ദര്യ ആരാധകനും സുന്ദരിമാരോടൊപ്പം ജീവിതം ഉല്ലസിക്കുന്നതിന്‌ പേരുകേട്ട കാസനോവയായി ലാല്‍ വേറിട്ട ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഷൂട്ടിംഗ് ദുബായില്‍ പുരോഗമിക്കുകയാണ്. പലതവണ ചിത്രീകരണം മാറ്റിവെച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കാസനോവ ഒടുവില്‍ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ലാനിന്റെ മുന്നൂറാം ചിത്രം എന്ന പെരുമയുമായാവും അത് എത്തുക. കാസനോവയില്‍ ശ്രീയ, ലക്ഷ്മി റായി, റീമ കല്ലിങ്കല്‍ , സഞ്ജന എന്നിവരാണ് നായികമാര്‍ .
Member 's Activites




MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.