Joseph Augustine
(6)

Joseph's Followers (7)


Joseph Following
libin
Sinil
Sindhu Kavu
Saxan Rappai
Race
Chikkoo
manjujk
The Metro
Makeup Man
ഇവരൊക്കെയാണോ ഫാന്‍സ്‌
മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ , മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ . കേരളത്തില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ഈ രണ്ട്‌ സംഘടനകള്‍ സ്ഥാപിച്ച ഫ്‌ളെക്‌സ്‌ ബോര്‍ഡുകളേ കാണാനുള്ളൂ. ദിലീപ്‌, കലാഭവന്‍മണി, ജയസൂര്യ, പൃഥ്വിരാജ്‌ എന്നിവരുടെയൊക്കെ പേരില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളെല്ലാം ബാധിച്ചിരിക്കുന്നത്‌ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്കാണ്‌.


എന്തെല്ലാം വിഡ്ഡിവേഷങ്ങളാണ്‌ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന അച്ചടക്കമില്ലാ സംഘടനയ്‌ക്ക്‌ ഉള്ളിലുള്ളവര്‍ എടുത്തണിയുന്നത്‌! എന്തൊക്കെ വാചകങ്ങളാണ്‌ ഇവര്‍ ഓരോ ബോര്‍ഡിലും എഴുതി വെയ്‌ക്കുന്നത്‌! തീര്‍ച്ചയായും മമ്മൂട്ടിയോ മോഹന്‍ലാലോ അറിഞ്ഞുകൊണ്ടാവില്ല ഫാന്‍സുകാരുടെ ഈ അര്‍ത്ഥമില്ലാ കളികള്‍. അത്രയ്‌ക്ക്‌ തരം താഴാന്‍ ആ രണ്ട്‌ മഹാ നടന്മാരും തയ്യാറാകുകയുമില്ല.



സിനിമയെ ഗൗരവമായി കാണുന്ന ഒരാള്‍ക്കും മമ്മൂട്ടിയും മോഹന്‍ലാലും ശത്രുക്കളാണെന്ന്‌ പറയാനാകില്ല. സ്വന്തമായ കഴിവും വ്യത്യസ്‌തമായ അഭിനയശൈലിയും സര്‍വ്വോപരി തനതായ പ്രതിഭയും കൊണ്ട്‌ സ്വന്തം കര്‍മ്മ മണ്‌ഡലത്തില്‍ തിളങ്ങുന്നവരാണ്‌ അവര്‍ . പക്ഷേ, ആരെല്ലാമോ ഇവിടെ മമ്മൂട്ടിയും മോഹന്‍ലാലും ബദ്ധവൈരികളാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്‌. അതില്‍ അക്കൂട്ടര്‍ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്‌. സ്വന്തം കര്‍മ്മ മണ്‌ഡലത്തിനതീതമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്നവരാണ്‌ മമ്മൂട്ടിയും മോഹന്‍ലാലും. തിലകന്‍ പ്രശ്‌നത്തില്‍ അടുത്തിടെയുണ്ടായ വാദ കോലാഹലങ്ങളില്‍ ഈ മഹാനടന്മാര്‍ രണ്ട്‌ പേരും പരസ്‌പരം സംരക്ഷിക്കുന്നതും സാന്ത്വനപ്പെടുത്തുന്നതുമൊക്കെ നാം കണ്ടതാണ്‌.



പക്ഷേ, ഫാന്‍സ്‌ അസോസിയേഷനുകളുടെ കണ്ണില്‍ മമ്മൂട്ടിയും മോഹന്‍ലാലും ബദ്ധ ശത്രുക്കളാണ്‌. അവര്‍ രണ്ട്‌ പേരും രണ്ട്‌ ചേരിയില്‍ നിന്ന്‌ യുദ്ധം ചെയ്യുന്ന പടത്തലവന്‍മാരാണെന്നും തങ്ങള്‍ അവരുടെ സൈനികരാണെന്നുമുള്ള മട്ടിലാണ്‌ ഫാന്‍സ്‌ അണികളുടെ പ്രവര്‍ത്തനം. കേരളത്തിലെ ഏതൊരു നാട്ടിന്‍പുറത്തെയും നാല്‍ക്കവലകളില്‍ പോലുമുണ്ട്‌ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഫാന്‍സ്‌ അസോസിയേഷനുകള്‍ സ്ഥാപിച്ച ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍.



മമ്മൂട്ടി ഫാന്‍സ്‌ സ്ഥാപിച്ച ഒരു ബോര്‍ഡിലെ എഴുത്ത്‌ ഇങ്ങനെ : 'മല്‍സരിക്കാം, പക്ഷേ സൂര്യനോട്‌ മല്‍സരിക്കരുത്‌'. അതിന്‌ മറുപടിയെന്നോണം മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ തൊട്ടടുത്ത്‌ ഒരു ബോര്‍ഡ്‌ വെച്ചിരിക്കുന്നു. അതിലെ വാചകം ഇതാണ്‌: 'മല്‍സരിച്ചോളൂ, പക്ഷേ ഇവിടെ ഇനിയൊരു രണ്ടാം സ്ഥാനമേ അവശേഷിക്കുന്നുള്ളൂ എന്നത്‌ മറക്കരുത്‌'. മലയാളത്തിലെ മഹാനടന്മാര്‍ അറിഞ്ഞുകൊണ്ടാവണമെന്നില്ല ഈ തരം താണ ഡയലോഗ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌. പക്ഷേ, ഇത്തരം ബോര്‍ഡുകള്‍ കൊണ്ട്‌ കേരളത്തിന്റെ സാംസ്‌ക്കാരിക-പാരിസ്ഥിതിക രംഗങ്ങളെ മലീമസമാക്കുന്നതിന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക്‌ പണം ലഭിക്കുന്നുണ്ട്‌. അക്കാര്യത്തില്‍ പൊതുജനം സംശയിക്കുക മഹാനടന്മാരെ തന്നെയാണ്‌. ഒരു പക്ഷേ, ഇതില്‍ അവര്‍ക്ക്‌ നേരിട്ടുള്ള ബന്ധമൊന്നുമില്ലെങ്കില്‍ പോലും. ഫാന്‍സ്‌ അസോസിയേഷനുകള്‍ നിരോധിക്കപ്പെടേണ്ട സംഘടനകള്‍ അല്ല. എന്നാല്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ കൊണ്ട്‌ നിഴല്‍യുദ്ധം നടത്തുകയോ, എതിര്‍ഭാഗത്തെ നടന്റെ സിനിമയെ തീയറ്ററില്‍ കൂകി തോല്‌പിക്കുകയോ, സിനിമ റിലീസ്‌ ചെയ്യുന്ന ദിവസം ഫിലിം പെട്ടി ചുമന്ന്‌ നൃത്തം വെയ്‌ക്കുകയോ ആകരുത്‌ അവരുടെ പ്രവര്‍ത്തന രീതി. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തിരിയണം. മഹാനടന്മാരോട്‌ തങ്ങള്‍ക്കുള്ള സ്‌നേഹവും ആരാധനയും അവര്‍ പ്രകടിപ്പിക്കേണ്ടത്‌ അങ്ങനെയാണ്‌.



രക്തദാനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കല്‍, പരിസര ശുചീകരണത്തിനുള്ള ശ്രമദാനം, ആതുര സേവന രംഗത്തെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സിനിമയുടെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കല്‍, സാധാരണക്കാര്‍ക്ക്‌ ലോകോത്തര സിനിമകള്‍ കാണാന്‍ അവസരം ഉണ്ടാക്കുന്ന വിധം ഫിലിം ഫെസ്റ്റിവലുകളുടെ സംഘാടനം, സിനിമാ രംഗത്തെ നടീനടന്മാരും ടെക്‌നീഷ്യന്‍മാരുമായി ഇരുന്നവരും ഇപ്പോള്‍ അവശത അനുഭവിക്കുന്നവരുമായ ആളുകളെ കണ്ടെത്തി സഹായിക്കല്‍, സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച്‌ വിവിധ സേവനരംഗങ്ങളിലെ പ്രവര്‍ത്തനം എന്നിങ്ങനെയൊക്കെയുള്ളതാവണം ഫാന്‍സ്‌ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍. അങ്ങനെ സമൂഹത്തിന്‌ ഗുണകരമായ കാര്യങ്ങള്‍ ചെയ്യുമ്പോഴേ ഈ സംഘടനകള്‍ക്ക്‌ പൊതുജനസമക്ഷം അംഗീകാരം ലഭിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ സമൂഹം മഹാനടന്മാരെ ആദരവോടും കൃതജ്ഞതയോടും കാണുകയുള്ളൂ.



ഫാന്‍സ്‌ അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഈ വഴിയിലേക്ക്‌ തിരിച്ചുവിടാന്‍ നടീനടന്മാരും ശ്രദ്ധിക്കണം. പ്രമുഖ നടന്മാരുടെ പേര്‌ പറഞ്ഞ്‌ സിനിമാ നിര്‍മ്മാതാക്കള്‍ മുതല്‍, തീയറ്റര്‍ ഉടമകള്‍ വരെയുള്ളവരില്‍ നിന്നും ഫാന്‍സ്‌ അസോസിയേഷനുകള്‍ സംഭാവന പിരിക്കുന്നുണ്ട്‌. നടീനടന്മാര്‍ സ്വന്തം നിലയ്‌ക്ക്‌ നല്‌കുന്ന പണം വേറെ. ഇതിന്റെയൊക്കെ വിനിയോഗം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനശൈലി മാറണം. അവര്‍ സേവന രംഗത്ത്‌ ശ്രദ്ധയര്‍പ്പിക്കണം. അങ്ങനെ, മറ്റ്‌ ഭാഷാ സിനിമകള്‍ക്ക്‌ കൂടി മാതൃകയാകുന്ന ഒരു പ്രവര്‍ത്തനശൈലി മലയാളത്തില്‍ ഉണ്ടാകണം. സിനിമയെന്ന കല വിജയിക്കുന്നത്‌ മാനവ സേവയുടെ സന്ദേശം അതിലൂടെ പ്രചരിപ്പിക്കപ്പെടുമ്പോള്‍ കൂടിയാണെന്ന്‌ മറക്കരുത്‌.

Comments on this Post
super mashe...kollam... ingane venam prathikarikkan...
Posted by Sinil | Date:10:14:34 AM on November 15th, 2010
Good ... great
Posted by Joseph Augustine | Date:11:43:56 AM on November 15th, 2010
Hatz offffff Buddy........................
Posted by Chikkoo | Date:2:41:25 PM on February 5th, 2011
Member 's Activites




MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.